മീററ്റ് : മീററ്റിൽ ഭാര്യയും കാമുകനും ചേർന്ന് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തി വീപ്പയിലാക്കി സിമന്റ് നിറച്ച കേസിലെ പ്രതികളായ മുസ്കാനും സാഹിലിനും ജയിലിൽ ലഹരിമരുന്ന് കിട്ടാത്തത് മൂലം ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. ഇരുവരുടെയും അവസ്ഥ ഭയാനകമാണെന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്. ഇരുവരും ആത്മഹത്യയിലേക്കോ ,സ്വയം മുറിവേൽപ്പിക്കലിലേക്കോ നീങ്ങാതെയിരിക്കാൻ കടുത്ത സുരക്ഷയാണ് പോലീസ് ഉദ്യോഗസ്ഥർ ഒരുക്കിയിരിക്കുന്നത് .
മോര്‍ഫിന്‍ ഇന്ജക്ഷന് വേണമെന്നാണ് മുസ്കാന് ആവശ്യപ്പെടുന്നത്. കഞ്ചാവാണ് സാഹില്‍ ആവശ്യപ്പെടുന്നതെന്നും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നുണ്ട്. ഭക്ഷണം കഴിക്കാന്‍ തയ്യാറാകാതെ ഇരുവരും മയക്കുമരുന്നുകള്‍ ആവശ്യപ്പെടുകയാണെന്നാണ് എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാര്‍ച്ച് നാലിന് മുസ്കാന് ഭർത്താവായ സൗരബിന് ഭക്ഷണത്തിൽ ഉറക്കഗുളികകള്‍ കലര്‍ത്തി നൽകിയത്. തുടർന്ന് കാമുകൻ സാഹിലിനെ വിളിച്ചു വരുത്തി ഇരുവരും കൊലപ്പെടുത്തുകയായിരുന്നു . പിന്നീട് ശരീരം വെട്ടിനുറുക്കിയ ശേഷം ഒരു വീപ്പയ്ക്കുള്ളിലാക്കി സിമന്റ് ഇട്ട് അടയ്ക്കുകയും ചെയ്തു എന്നാണ് കേസ്.