തിരുവനന്തപുരം:നെടുമങ്ങാട് വിനോദ് വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ.കേസിലെ മറ്റു മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. പരവൂര്‍ സ്വദേശിയായ ഉണ്ണിയെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.ഉണ്ണി മുമ്പും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ്.ഇയാള്‍ ജയിലില്‍ നിന്ന് ഇറങ്ങുന്നത് സമൂഹത്തിന് ആപത്താണെന്ന് കോടതി നിരീക്ഷിച്ചു.ശരത് കുമാര്‍, രജിത് ബാബു, കണ്ണന് എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്.കേസിലെ 6 പ്രതികളില്‍ 2 പ്രതികളികളെ വെറുതെ വിട്ടു.