ദോഹ ഡയമണ്ട് ലീഗില്‍ ഒളിംപിക് ലോകചാമ്പ്യന് നീരജ് ചോപ്ര രണ്ടാമത്.88.36 മീറ്റര്‍ ദൂരം ജാവലിന്‍ എത്തിച്ചാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം. സ്വര്‍ണം നേടിയ ജാക്കൂബ് വാദ്ലെച്ചിന് 88.38 മീറ്റര്‍ ദൂരത്താണ് ജാവലിന്‍ എത്തിച്ചത്.രണ്ട് തവണ ലോകചാമ്പ്യനായിട്ടുള്ള ആന്ഡേഴ്സണ് പീറ്റേഴ്സ് മൂന്നാം സ്ഥാനത്തെത്തി.86.62 മീറ്റര്‍ ദൂരം ജാവലിന്‍ എത്തിക്കാന്‍ താരത്തിന് കഴിഞ്ഞു. പുതിയ സീസണിലെ ആദ്യ മത്സരത്തിനാണ് നീരജ് ഇറങ്ങിയത്.
സമരം അവസാനിച്ചിട്ടും എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ ഇന്നും റദ്ദാക്കി

മറ്റൊരു ഇന്ത്യന്‍ താരം കിഷോര്‍ കുമാര്‍ ജെന്ന ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.76.31 മീറ്റര്‍ ദൂരമാണ് ജെന്നയ്ക്ക് ജാവലിന്‍ എത്തിക്കാനായത്.അടുത്ത വര്‍ഷം ആരംഭിക്കുന്ന പാരിസ് ഒളിംപികിസിനായുള്ള തയ്യാറെടുപ്പായാണ് ഡയമണ്ട് ലീഗ് വിലയിരുത്തപ്പെട്ടത്.