ന്യൂഡല്‍ഹി:നീറ്റ് യുജി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് ദേശീയ പരീക്ഷാ ഏജന്‍സിയുടെ നടപടി.പരീക്ഷാ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തിലുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്.ഓരോ വിദ്യാര്‍ഥിക്കും ലഭിച്ച മാര്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസിദ്ധീകരിച്ചത്.നീറ്റ് യുജി പരീക്ഷയില്‍ വിവാദങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെയാണ് മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ (NTA) ഔദ്യോഗിക വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭിക്കും.പുറത്തുവിടുന്ന മാര്‍ക്ക് ലിസ്റ്റില്‍ വിദ്യാര്‍ത്ഥികളുടെ റോള്‍ നമ്പര്‍ ഉണ്ടാകില്ല.
ഓരോ സെന്ററിലും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയ മാര്‍ക്ക് എത്രയെന്ന പട്ടിക എന്‍ടിഎ നല്‍കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ പരാതിപ്പെട്ടതോടെയാണ് സുപ്രീംകോടതി മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. പുതിയ ലിസ്റ്റ് പ്രകാരം ഏതെങ്കിലും സെന്ററില്‍ എന്തെങ്കിലും നടന്നോ എന്ന് പരിശോധിക്കാനാകും