പാലക്കാട്: പാലക്കാട് നെന്മാറ വല്ലങ്ങി വേല ഇന്ന്. നെല്ലിക്കുളങ്ങര ഭഗവതിയുടെ വേല ആഘോഷമാക്കാന്‍ നെന്മാറ-വല്ലങ്ങി ദേശങ്ങളില്‍ ഒരുക്കങ്ങൾ പൂർത്തിയായി. പുലര്‍ച്ചെമുതല്‍ ഇരുദേശങ്ങളിലും ചടങ്ങുകള്‍ ആരംഭിച്ച് വാദ്യമേളത്തിന്റെ അകമ്പടിയില്‍ എഴുന്നള്ളത്തുകളായി ക്ഷേത്രത്തിലേക്കെത്തി. വേലയുടെ ഭാഗമായി വല്ലങ്ങി ദേശത്ത് ദീപാലംകൃതമായ ആനപ്പന്തല്‍ ഒരുങ്ങി. ബുധനാഴ്ച നടന്ന ആനച്ചമയപ്രദര്‍ശനവും സാമ്പിള്‍ വെടിക്കെട്ടും കാണാന്‍ നിരവധി ആളുകളാണ് എത്തിയത്.