കാഠ്മണ്ഡു: ടിബറ്റ്-നേപ്പാൾ അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ 50 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ചൈനയുടെ സ്റ്റേറ്റ് മീഡിയ. നേപ്പാൾ ടിബറ്റ് അതിർത്തിയിൽ രാവിലെ 6:35 നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 7.1 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്.
ലോബുഷെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്ക് കിഴക്കുണ്ടായ ഭൂചലനത്തിൽ കാഠ്മണ്ഡുവിലടക്കം പ്രകമ്പനമുണ്ടായി. പിന്നാലെ ഉത്തരേന്ത്യയിൽ ഡല്‍ഹിയിലെയും ബിഹാറിലെയും ചിലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.