ഹെൻലി ആൻഡ് പാർട്ണേഴ്സിൻ്റെ 2024-ലെ കണക്കുകൾ പ്രകാരം ന്യൂയോർക്കാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം. ആകെ ജനസംഖ്യ ഏകദേശം 82 ലക്ഷമുള്ള ന്യൂയോർക്കിൽ 349,500 പേർ കോടീശ്വരന്മാരാണ്.
റിയൽ എസ്റ്റേറ്റ് വിപണിയെടുത്താൽ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരവും ന്യൂയോർക്കാണ്.
ഫിഫ്ത്ത് അവന്യൂ ഷോപ്പിങ് സ്ട്രീറ്റ് ലോകത്തിലെ ഏറ്റവും ചിലവേറിയ ഷോപ്പിങ് സ്ട്രീറ്റുകളിൽ രണ്ടാം സ്ഥാനത്താണ്. ഒരു വീട് വാടകയ്ക്ക് ലഭിക്കണമെങ്കിൽ മറ്റു നഗരങ്ങളെ അപേക്ഷിച്ച് വലിയ വില നൽകേണ്ടി വരും. ജീവിത ചെലവ് വർധിക്കുമ്പോഴും ന്യൂയോർക്കിന് സ്വീകാര്യത ഒട്ടും കുറവല്ല. ‘അവസരങ്ങളുടെ നഗരം’ എന്നാണ് ന്യൂയോർക്ക് അറിയപ്പെടുന്നത്.
ഗൂഗിൾ, ആമസോൺ, ഫേസ്ബുക്ക് തുടങ്ങിയ പ്രമുഖ കമ്പനികളുടെ സാനിധ്യം നഗരത്തെ അതിവേഗ വളർച്ചയിലേക്ക് നയിക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായ 10 നഗരങ്ങളുടെ ലിസ്റ്റാണ് ഹെൻലി ആൻഡ് പാർട്ണേഴ്സ് പുറത്തിറക്കിയത്. നോർത്തേൺ കാലിഫോർണിയ, ടോക്കിയോ, സിംഗപ്പൂർ, ലണ്ടൻ, ലോസ് ഏഞ്ചൽസ്, പാരീസ്, സിഡ്നി, ഹോങ്കോങ്, ബെയ്ജിംഗ് എന്നീ നഗരങ്ങളാണ് ന്യൂയോർക്കിന് പിന്നിൽ സ്ഥാനം പിടിച്ച സമ്പന്ന നഗരങ്ങൾ.