തൃശൂർ: നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചതായി വിവരം. നടി നിഖിലയോ അഖിലയോ ഇക്കാര്യത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല. അതേസമയം അഖില സന്യാസ വേഷത്തിൽ പങ്കുവച്ച ഒരു ചിത്രവും അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദ ഭൈരവയുടെ ഫെയ്സ്ബുക്ക് കുറിപ്പുമാണ് ചർച്ചകൾക്ക് ആധാരം.
ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും എന്റെ ശിഷ്യയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി എന്നാണ് അഭിനവ ബാലാനന്ദഭൈരവയുടെ പോസ്റ്റ്. ഈ കുറിപ്പിനൊപ്പം പങ്കുവച്ച പോസ്റ്റിലാണ് സന്യാസ വേഷത്തിലുള്ള അഖിലയുടെ ചിത്രവുമുള്ളത്.