മലപ്പുറം: ദിവസങ്ങള്‍ക്കകം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായതോടെ
രാഷ്ട്രിയ കേരളത്തിന്റെ കണ്ണും കാതും നിലമ്പൂരിലേക്ക്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് മുന്നണികള്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാക്കുന്നു. രണ്ടാം പിണറായി സര്‍ക്കരിന്റെ കാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം സിറ്റിങ് സീറ്റ് അതാത് മുന്നണികള്‍ നിലനിര്‍ത്തുകയായിരുന്നു. എതിരാളികളുടെ മണ്ഡലത്തില്‍ അവരെ മലര്‍ത്തിയടിക്കാന്‍ ലഭിക്കുന്ന അവസരമായാണ് യുഡിഎഫ് നിലമ്പൂരിനെ കാണുന്നത്.
യുഡിഎഫ് നേടുന്ന വിജയം പിവി അന്‍വറിന്റെ നേട്ടമായി കൂടി വിലയിരുത്തപ്പെടുമെന്നതിനാല്‍ സിപിഎമ്മിനും ഇത് അഭിമാന പോരാട്ടമാണ്. മാസങ്ങള്‍ക്ക് മുന്‍പ് കരിമ്പനകളുടെ നാടായ പാലക്കാട് തിളച്ചു മറിഞ്ഞ തിരഞ്ഞെടുപ്പ് ചൂട്.
തേക്കുകളുടെ മണ്ണായ നിലമ്പൂരിനെ ചുട്ട് പൊള്ളിക്കുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്.
പദ്ധതികളുടെ ഉദ്ഘാടനവും നിര്‍മ്മാണ ഉദ്ഘാടനവുമായി ദിവസങ്ങളായി മണ്ഡലത്തില്‍ മന്ത്രിമാരുടെ പടയാണ്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിൽ മുമ്പിൽ സ്വാഭാവികമായും കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്താണ്.
നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, നിലമ്പൂർ നഗരസഭയുടെ ആദ്യത്തെ അധ്യക്ഷന്‍ എന്നീ നിലകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഷൗക്കത്തിന് ഭരണരംഗത്തെ പരിചയം മുതല്‍ക്കൂട്ടാണ്. ഷൗക്കത്ത് നഗരസഭാ അധ്യക്ഷനായിരിക്കേ, നിലമ്പൂര്‍ പഞ്ചായത്തിലെ മുഴുവന്‍ ആളുകള്‍ക്കും നാലാം ക്ലാസ് വിദ്യാഭ്യാസം ഉറപ്പാക്കിയ ജ്യോതിര്‍ഗമയ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് , മുഹമ്മദ് അബ്ദുറഹ്മാന് ട്രസ്റ്റ് എന്നിവയുടെ ചെയര്മാന് തുടങ്ങിയ പദവികള്‍ ഷൗക്കത്തിന് മുന്‍തൂക്കവും നല്‍കുന്നുണ്ട്. ഷൗക്കത്ത് പഞ്ചായത്ത് പ്രസിഡന്റും നിലമ്പൂര്‍ മുനിസിപ്പാലിറ്റി അധ്യക്ഷനുമായിരുന്ന കാലഘട്ടം നിലമ്പൂരിനെ ലോകശ്രദ്ധയില്‍ തന്നെ കൊണ്ടുവന്നിരുന്നു.
നിലമ്പൂര്‍ പഞ്ചായത്തിലെ അറുപത് വയസ്സിനുതാഴെയുള്ള മുഴുവന്‍ മനുഷ്യരെയും സാക്ഷരതയിലേക്കും നാലാം ക്ലാസ് തുല്യതയിലേക്കും നയിച്ച ജ്യോതിര്‍ഗമയ പദ്ധതിയും, നിലമ്പൂരിലെ മാനവേദന് സ്കൂളിന്റെ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇംഗ്ലീഷുകാരെ കൊണ്ട് വന്നതും ഷൗക്കത്തിനെ ശ്രദ്ധേയനാക്കിയിരുന്നു. നിലമ്പൂരിനെ സ്ത്രീധന രഹിത നാടാക്കാൻ നടത്തിയ മുന്നേറ്റങ്ങൾ, ഭവന രഹിതർക്ക് ഒരൊറ്റ വർഷം കൊണ്ട് 865 വീടുകൾ പൊതുജന പങ്കാളിത്തത്തോടെ നിർമിച്ചു നൽകിയ ‘ആയിരം വീട് പദ്ധതി’, താലൂക്ക് ആശുപത്രിയുടെ വൻ വികസനം, ഡയാലിസിസ് കേന്ദ്രം,
നിലമ്പൂരിന്റെ ബസ് സ്റ്റാൻറ്,
ആദിവാസി ഊരുകളിലെ കുട്ടികളുടെ പട്ടിണി മാറ്റി അവരെ മികച്ച വിദ്യാഭ്യാസത്തിലേക്കും ജോലികളിലേക്കും എത്തിച്ച ‘ഒപ്പത്തിനൊപ്പം പദ്ധതി’, പി എസ് സി പരിശീലനമെന്ന് കേട്ട് കേഴ് വി പോലുമില്ലാതിരുന്ന നിലമ്പൂരുകാര്ക്കിടയിലേക്ക്
സര്‍ക്കാര്‍ ജോലി എന്ന സ്വപ്നമെത്തിച്ച കമ്മ്യൂണിറ്റി കോളേജ്,
തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പദ്ധതികളാണ് ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ നടപ്പാക്കിയിട്ടുള്ളത്.
വിദ്യാഭ്യാസം അതിജീവനത്തിന്റെ ആയുധമാണ് എന്ന് ഒരു ജനതയെ ബോധ്യപ്പെടുത്തിയ നേതാവാണ് ഷൗക്കത്ത്.
മലബാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമായിരുന്ന ആര്യാടന് മുഹമ്മദിന്റെ മകനായ
ആര്യാടന് ഷൗക്കത്ത് എല്ലാവർക്കും സ്വീകാര്യനാണ്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി പ്രസിഡന്റുമരില് ഒരാളായ വിഎസ് ജോയിയും സീറ്റിനായി ശ്രമിക്കുന്നുണ്ട്. ഒരേസമയം വിഎസ് ജോയ്ക്ക് അനുകൂലവും പ്രതികൂലവുമാകുന്ന ഘടകവും പ്രായം തന്നെയാണ്. ഷൗക്കത്തും ജോയിയും നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ളവര്‍ തന്നെയാണ്. ഈ തിരഞ്ഞെടുപ്പില്‍ ഒരു നോണ്‍പ്ലേയിങ് ക്യാപ്റ്റനാകാന്‍ പിവി അന്‍വറുണ്ട് എന്നതും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ ശ്രദ്ധയേയമാക്കുന്നു.മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെങ്കിലും വിജയം ഏറ്റവും അനിവാര്യം പിവി അന്‍വറിനാണ്.
രാഷ്ട്രിയ പ്രസക്തി നിലനിര്‍ത്താനും യുഡിഎഫ് പ്രവേശനത്തിനും അന്‍വറിന് യുഡിഎഫിന്റെ വിജയമല്ലാതെ മറ്റൊന്നില്ല. മലപ്പുറം ജില്ലാരൂപീകരണത്തിന് ശേഷം സിപിഎമ്മിന്റെ ചിഹ്നത്തില്‍ എംഎല്‍എ ഉണ്ടായിട്ടില്ലാത്ത മണ്ഡലമാണ് നിലമ്പൂര്‍. സിപിഎം ജില്ലാകമ്മിറ്റി അംഗങ്ങളായ വിഎം ഷൗക്കത്ത്, ഡിവെഎഫ്ഐ ജില്ലാപ്രസിഡന്റ് പി ഷെബീര്‍, വഴിക്കടവ് ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഉടൻ; ആര്യടനെ തന്നെ ഉറപ്പിച്ച് യുഡിഎഫ്

Leave a comment
Leave a comment