സംസ്ഥാനത്ത് നിപ സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് കണ്ട്രോള് സെല്‍ തുറന്നു.നിപ സംശയത്തില്‍ പരിശോധനയിലിരുന്ന 14-കാരന് കേരളത്തില്‍ നടത്തിയ പരിശോധനകള്‍ പോസിറ്റീവായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ചികിത്സയിലിരിക്കുന്ന കുട്ടി.കൊച്ചിയിലെ മെട്രോപോളിസ് ലാബില്‍ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്.കുട്ടിയുടെ സ്രവം പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ചിരിക്കുകയാണ്.ഇവിടുന്നുളള ഫലം വരാന്‍ കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്.