കേരളം മിനി പാക്കിസ്ഥാൻ ആണെന്ന വിവാദ പ്രസംഗവുമായി മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ. പൂനെയിൽ നടന്ന പൊതുയോഗത്തിലാണ് റാണെയുടെ വിവാദ പ്രസംഗം. കേരളം മിനി പാകിസ്ഥാൻ ആണെന്നും അതുകൊണ്ടാണ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും വിജയിച്ച് വരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. മുസ്ലീങ്ങൾ കാരണമാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ നിന്ന് തിരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് റാണെ ആരോപിച്ചു.
നിതീഷ് റാണെ പ്രകോപനപരമായ പ്രസംഗം നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രസംഗത്തിന് മുമ്പ് തന്നെ മഹാരാഷ്ട്ര പോലീസ് പരിപാടിയുടെ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. നിരവധി വിദ്വേഷ പ്രസ്താവനകൾ നടത്തിയിട്ടുള്ള ആളാണ് നിതേഷ് റാണെ.