സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 70,160 രൂപയും, ഗ്രാമിന് 8,770 രൂപയുമാണ് വില. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ സർവ്വകാല ഉയരമാണ്. രാജ്യാന്തര സ്വർണ്ണ വ്യാപാരം മികച്ച നേട്ടത്തിലാണ് വാരാന്ത്യത്തിൽ ക്ലോസ് ചെയ്തിരിക്കുന്നത്. ട്രോയ് ഔൺസിന് 3,238.82 ഡോളർ എന്നതാണ് നിരക്ക്.
കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് വർധനയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ ഉയർന്ന് 1,08,100 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 108.10 രൂപ, 8 ഗ്രാമിന് 864.80 രൂപ, 10 ഗ്രാമിന് 1,081 രൂപ, 100 ഗ്രാമിന് 10,810 രൂപ എന്നിങ്ങനെയാണ് വില നിലവാരം.