കണ്ണൂര്‍:കേരള സ്റ്റോറി പ്രദര്ശനത്തിനില്ലെന്ന് തലശ്ശേരി അതിരൂപത.സിനിമ പ്രദര്‍ശിപ്പിക്കുമെന്ന കെസിവൈഎം തീരുമാനത്തില്‍ സഭയ്ക്ക് പങ്കില്ല. സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാനില്ലെന്നും തലശ്ശേരി അതിരൂപത പിആര്‍ഒ ഫാ. ബിജു മുട്ടത്തു കുന്നേല്‍ പറഞ്ഞു.
പ്രണയക്കെണി നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ തിരഞ്ഞെടുപ്പിനിടയില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നവരുടെ രാഷ്ട്രീയത്തില്‍ വീഴാന്‍ താല്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.തലശ്ശേരി അതിരൂപതയിലെ ഇടവകകളിലെ 28 സ്ഥലങ്ങളില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുമെന്ന് കെസിവൈഎം തലശ്ശേരി അതിരൂപത അറിയിച്ചിരുന്നു.യുവജന വിഭാഗം സിനിമ പ്രദര്‍ശനം നടത്തുന്നത് തടയില്ല.
കിഫ്ബിയിലെ ഫെമ നിയമലംഘനം; തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് വിലക്കി ഹൈക്കോടതി
കെസിവൈഎംഎവിടെയെങ്കിലും ചേര്‍ന്നിരുന്ന് സിനിമ കാണുന്നത് തടയാനാകില്ലെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി.അതേസമയം,കേരളാ സ്റ്റോറി വിവാദം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിറോ മലബാര്‍ സഭ രംഗത്തെത്തിയിരുന്നു. വിഷയം വിവാദമാക്കാന്‍ ആരൊക്കെയോ ആഗ്രഹിച്ചുവെന്നും അതാണിവിടെ നടക്കുന്നതെന്നും സഭാ വക്താവ് ഫാ.ആന്റണി വടക്കേക്കര പറഞ്ഞു.പക്വതയുള്ള കുട്ടികളെ ഏത് സിനിമ കാണിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം സഭയ്ക്കുണ്ട്. അതാണ് കേരളത്തില്‍ നടക്കുന്നത്. സഭയെ സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടാന്‍ ആരും നോക്കേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.