തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ നിയമസഭയില്‍ കെ കെ രമ എംഎല്‍എ. റിപ്പോര്‍ട്ടില്‍
കെ കെ രമ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും കുറ്റക്കാരെ സംരക്ഷിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു.
കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് ഇതെന്നും, അതിനാല്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.
ഇതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു വിഷയത്തില്‍ ശക്തമായി പ്രതികരിച്ചു. സ്ത്രീകളെ ബാധിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാത്തത് നാണക്കേടാണെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാതിരിക്കുന്നത് സഭയ്ക്ക് തന്നെ അപമാനമാണെന്നും വി ഡി സതീശന് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചപ്പോള്‍ സബ്മിഷനായി കൊണ്ടുവരാന്‍ പറഞ്ഞത് സ്പീക്കറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.