കൊച്ചി: ലൈംഗികാതിക്രമ കേസില്‍ എംഎല്‍എയും നടനുമായ മുകേഷിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യുവജന സംഘടന ഡിവൈഎഫ്ഐ. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരായാലും രക്ഷപ്പെടാന്‍ പാടില്ല. അറസ്റ്റില്‍ ഞങ്ങള്‍ക്ക് ആശങ്കയില്ല.
സര്‍ക്കാരിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ തൊഴില്‍ ചൂഷണത്തിനെതിരെ ശക്തമായ എതിര്‍പ്പ് ഉണ്ടാകണമെന്നും വി കെ സനോജ് പറഞ്ഞു. ഒരു അന്ന സെബാസ്റ്റ്യന്റെ മാത്രം വിഷയം അല്ല. നിര്‍മല സിതാരാമന്റെ പ്രതികരണം അങ്ങേയറ്റം ലജ്ജകരമായത്.
ഉത്തരവാദിത്വപ്പെട്ട മന്ത്രിയില്‍ നിന്നാണ് അങ്ങനെ ഒരു പ്രതികരണം ഉണ്ടായത്. അതില്‍ ശക്തമായ പ്രതിഷേധം ആണ് ഡിവൈഎഫ്ഐ അറിയിച്ചത്. തൊഴിലാളി പ്രശ്നം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും വി കെ സനോജ് പറഞ്ഞു.