ഉത്തര കൊറിയ തങ്ങളുടെ ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബലിസ്റ്റിക് മിസൈൽ ഹ്വാസോങ്-19 പരീക്ഷിച്ചു. ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലാണ് പരീക്ഷണം നടന്നത്. ദേശീയ സുരക്ഷാ ഭീഷണിക്കുള്ള മറുപടിയായാണ് കിം ജോങ് ഇതിനെ വിശേഷിപ്പിച്ചത്. ആണവായുധ ശേഷിയുള്ള ഈ ബലിസ്റ്റിക് മിസൈൽ ദൂരപരിധി, വേഗത എന്നിവയിൽ വ്യക്തമായ മാറ്റങ്ങൾ കൊണ്ടുവന്നു. മിസൈൽ വിക്ഷേപണം വിജയമാണെന്നും ആണവായുധ വികസനത്തിൽ തന്റെ രാജ്യം നേടിയ മേൽക്കോയ്മ അവഗണിക്കാനാവില്ലെന്നും കിം ജോങ് പറഞ്ഞു.
ഉത്തര കൊറിയയുടെ മുൻ ഐസിബിഎമ്മയാ ഹ്വാസോങ്- 18 നെക്കാളും ഏറ്റവും ഉയർന്ന പ്രവർത്തനക്ഷമത ഹ്വാസോങ്-19 നാണ്. ഉത്തരകൊറിയയുടെ ഏറ്റവും വികസിത ഐസിബിഎം ഹ്വാസോങ്- 18 ആയിരുന്നു. ഹ്വാസോങ്-19 ഏറെ ശക്തവും തീവ്രശക്തിയേറിയതുമായ ഒരു മിസൈലാണ്, ഇതിന് ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താനും അതി സങ്കീർണമായ പ്രതിരോധ സംവിധാനങ്ങൾ മറികടക്കാനുമുള്ള കഴിവുണ്ട്. വ്യാഴാഴ്ച നടത്തിയ വിക്ഷേപണം മുൻ ഉത്തര കൊറിയൻ മിസ്സൈലിനേക്കാൾ ഉയരത്തിൽ കീഴടക്കിയതായും റിപ്പോർട്ടുണ്ട്.
ഹ്വാസോങ്-19 പോലുള്ള മിസൈലുകൾ ലോക രാഷ്ട്രങ്ങൾക്ക്, പ്രത്യേകിച്ച് ഉത്തരകൊറിയയുടെ അയൽരാജ്യങ്ങൾക്കും അമേരിക്കക്കും വലിയ സുരക്ഷാ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇതിനാൽ ഉത്തരകൊറിയയുടെ ഈ മിസൈൽ പരീക്ഷണങ്ങൾ ലക്ഷ്യം വെച്ചതും ശക്തമായതുമായ അന്തർദേശീയ പ്രതിരോധ തയ്യാറെടുപ്പുകൾക്ക് കാരണമാകുന്നു. പല പരീക്ഷണങ്ങൾക്കും ശേഷമാണ് വിപുലമായ ആണവായുധ ശേഷിയോടെ ഇത് സജ്ജമായത്.
അന്താരാഷ്ട്രതലത്തിൽ ഉത്തരകൊറിയയുടെ ഇത്തരം മുന്നേറ്റങ്ങൾ ശക്തമായ പ്രതികരണങ്ങൾക്കും സുരക്ഷാ നടപടികൾക്കും കാരണമാകുന്നുണ്ട്.