കേടായ കറന്‍സികള്‍ മാറ്റാന്‍ നിര്‍ദേശവുമായി ആര്‍ബിഐ.കീറിയതോ ഒട്ടിച്ചതോ മറ്റെന്തെങ്കിലും മാറ്റം വരുത്തിയതോ ഇനി ഉപയോഗിക്കാനാകാത്തതോ ആയ നോട്ടുകള്‍ മാറ്റുന്നതിനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.ഏത് ബാങ്കിലും പോയി ഈ നോട്ടുകള്‍ മാറ്റിയെടുക്കാം.റിസര്‍വ് ബാങ്ക് പറയുന്നതനുസരിച്ച് ഒരു ബാങ്കിനും നോട്ടുകള്‍ മാറാന്‍ കഴിയില്ലെന്ന് പറയാന്‍ അനുവാദമില്ല. സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, അത് പാലിക്കാന്‍ വിസമ്മതിച്ചാല്‍ ബാങ്ക് അനന്തരഫലങ്ങള്‍ നേരിടേണ്ടിവരും.
ഫോമുകള്‍ പൂരിപ്പിക്കാതെ തന്നെ ഈ ഇടപാടുകള്‍ പൊതുമേഖലാ ബാങ്ക് ശാഖയിലോ സ്വകാര്യമേഖലാ ബാങ്കിന്റെ കറന്‍സി ചെസ്റ്റ് ശാഖയിലോ ആര്‍ബിഐ ഇഷ്യൂ ഓഫീസിലോ നടത്താം.കേടായ നോട്ടുകള്‍ മാറ്റുന്നതിനുള്ള സേവനവും പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം ടിഎല്‍ആര്‍ കവറുകള്‍ വഴി നല്‍കുന്നുണ്ട്.
ഉയര്‍ന്ന താപനില:12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഗുണനിലവാരമനുസരിച്ച് നോട്ടിന്റെ മൂല്യം കുറയും.ഒരു വ്യക്തിക്ക് 5,000 രൂപയില്‍ കൂടുതല്‍ കേടായ 20 നോട്ടുകള്‍ ഉണ്ടെങ്കില്‍ ഇടപാട് ഫീസ് ബാധകമാകും.ഒരു കൈമാറ്റം നടത്തുന്നതിന് മുമ്പ്, നോട്ടില്‍ സുരക്ഷാ ചിഹ്നങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്.നോട്ടുകള്‍ മാറാന്‍ ബാങ്ക് വിസമ്മതിച്ചാല്‍ ഓണ്‍ലൈനായി പരാതി നല്‍കാം.ആര്‍ബിഐ ബാങ്ക് ജീവനക്കാര്‍ക്ക് എതിരെ നടപടി എടുക്കും.1000 രൂപ വരെയുള്ള നാശനഷ്ടങ്ങള്‍ക്ക് ബാങ്ക് നഷ്ടപരിഹാരം നല്‍കാം തുടങ്ങിയ നിബന്ധനകള്‍ക്ക് വിധേയമായെ മാറ്റാം വരുത്താന്‍ കഴിയും.