ന്യൂയോര്‍ക്ക്:ഓരോ ദിവസവും പുതിയ അപ്ഡേറ്റുകള് കൊണ്ട് വരുകയാണ് വാട്സ്സ്ആപ്പ്.ഒരുപിടി പുതിയ ഫീച്ചറുകള്‍ ഇതിനോടകം തന്നെ വാട്സ്ആപ്പ് അവതരിപ്പിച്ചുകഴിഞ്ഞു.ട്രാന്‍സ്ക്രൈബ് ഓപ്ഷനാണ് പുതുതായി വാട്സ്ആപ്പ് നടപ്പിലാക്കുന്ന ഫീച്ചറുകളിലൊന്ന്. റെക്കോര്‍ഡ് ചെയ്തയക്കുന്ന ശബ്ദ സന്ദേശങ്ങളെ ടെക്സ്റ്റ് ആക്കി മാറ്റാനും തര്‍ജ്ജമ ചെയ്യാനും ഇതുവഴി സാധിക്കും എന്നതാണ് പ്രത്യേകത.

ആദ്യഘട്ടത്തില്‍ അഞ്ച് ഭാഷകളിലാണ് ഈ സേവനം ലഭിക്കുക.ഹിന്ദി, സ്പാനിഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍, ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള ഭാഷകളിലാവും തുടക്കത്തില്‍ ഈ സൗകര്യം ലഭിക്കുക. വൈകാതെ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലും സേവനം ലഭ്യമാകും.ഇനിയും ഫീച്ചറുകള്‍ വരാനിരിക്കുന്നു.ആളുകളുടെ ആവശ്യങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള മാറ്റങ്ങളാണ് ഓരോന്നായി കൊണ്ടുവരുന്നത്.