പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാംപടി കയറിയെത്തുന്ന തീർത്ഥാടകരെ നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് കടത്തി വിടാൻ ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന പുതിയ വഴിയുടെ നിർമാണം അവസാന ഘട്ടത്തിൽ. പതിനെട്ടാംപടി കയറിയെത്തുന്ന തീർത്ഥാടകർ നിലവില്‍ ഫ്ലൈഓവര്‍ വഴി ചുറ്റിയാണ് ദര്‍ശനം നടത്തുന്നത്.
അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയം മാത്രമാണ് ഭക്തർക്ക് പ്രാർത്ഥിക്കാൻ അവസരവും ലഭിക്കുന്നത്. മീനമാസ പൂജയ്ക്കായി നട തുറക്കുമ്പോൾ പുതിയ വഴിയിലൂടെ ആളുകളെ പ്രവേശിപ്പിക്കും. പുതിയ പദ്ധതി അനുസരിച്ച് കൊടിമരത്തിന്റെ ഇരുവശങ്ങളിലൂടെ ശ്രീകോവിലിന് മുന്നിലേക്ക് പ്രവേശിക്കാം.