മാത്യഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സുസ്മേഷ് ചന്ത്രോത്തിന്റെ ബ്യഹത് നോവല്‍ ‘വഴിച്ചെണ്ട’യുടെ കവര്‍ ചിത്രം എന്‍.എസ് മാധവന് പ്രകാശനം ചെയ്തു. എറണാകുളം കലൂരുള്ള മാതൃഭൂമി ബുക് സ്റ്റോറില്‍ നടന്ന ചടങ്ങില്‍ പി എഫ് മാത്യൂസ്, പി.വി ഷാജികുമാര്‍ എന്നിവരും പങ്കെടുത്തു. 1112പേജുകളാണ് അടങ്ങിയ നോവലാണ് ‘വഴിച്ചെണ്ട’.
ഇന്നത്തെ കാലത്ത് ശ്രദ്ധയുടെ ദൈര്‍ഘ്യം വളരെ കുറവാണെന്നും ഫെയ്സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും 240 വാക്കുകള്‍ പാരായണ ക്ഷമതയുളള എഴുത്തായി ചുരുങ്ങുന്ന കാലത്ത് ബ്യഹത് നോവലെന്നത് സാഹസംതന്നെയാണെന്ന് പുസ്തക പ്രകാശനത്തിന് ശേഷം എന്‍ എസ് മാധവന് പറഞ്ഞു.
ഈ നോവല്‍ വലിയ വായനകള്‍ക്ക് വഴിയൊരുക്കുമെന്ന് പി.വി ഷാജികുമാര്‍ പറഞ്ഞു. വായിച്ചുനോക്കുക എന്ന വായനസംസ്കാരം മലയാളത്തില്‍ വളര്‍ന്ന കാലത്ത് ഇത്രയും പേജുകളുളള നോവലെന്നത് സാഹസികത തന്നെയെന്ന് പി.എഫ് മാത്യൂസും പ്രതികരിച്ചു. നവംബറില്‍ ‘വഴിച്ചെണ്ട’ മാത്യഭൂമി ബുക്സ് വായനക്കാരിലെത്തിക്കും.