തിരുവനന്തപുരം: ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി നേടിയത് കര്‍ണാടക സ്വദേശി. കര്‍ണാടക പാണ്ഡ്യപുരം സ്വദേശിയായ
അല്‍ത്താഫിനെയാണ് 25 കോടിയുടെ ഭാഗ്യം തേടിയെത്തിയത്. മെക്കാനിക്ക് ആയ അല്‍ത്താഫ് വയനാട്ടില്‍ ബന്ധു വീട്ടില്‍ വന്നപ്പോഴാണ് ലോട്ടറി ടിക്കറ്റ് എടുത്തത്.
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ജിആര്‍ ലോട്ടറി കടയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. താന്‍ പതിനഞ്ച് വര്‍ഷമായി ലോട്ടറിയെടുക്കുന്നയാളാണെന്നും സന്തോഷമുണ്ടെന്നും അല്‍ത്താഫ് പറഞ്ഞു. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.