തിരുവനന്തപുരം: കംബോഡിയ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലെ മുഖ്യ സൂത്രധാരനെ അറസ്റ് ചെയ്ത് പൊലീസ്. മലയാളി മലപ്പുറം തിരൂരങ്ങാടി സ്വദേശി മനുവാണ് പിടിയിലായത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ എത്തിയ മനുവിനെ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കംബോഡിയയിൽ കോൾ സെന്റർ സജ്ജമാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഓൺലൈൻ വഴി പ്രതി കോടികളാണ് തട്ടിയെടുത്തത്. പ്രതിയെ തിരുവനന്തപുരം എസിജിഎം കോടതിയിൽ ഹാജരാക്കും.