എമ്പുരാൻ പ്രേക്ഷകർക്ക് മുന്നിലെത്താൻ ഇനി വെറും ആറ് ദിനം. സിനിമയുടെ ബുക്കിങ് ഇന്ന് മുതൽ ആരംഭിക്കുകയാണ്. മാർച്ച് 21ന് രാവിലെ 9 മണി മുതൽ ടിക്കറ്റ് ബുക്കിങ് ഓപ്പൺ ആകുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഇന്ത്യയിലെ തിയറ്ററുകളിലേക്കുള്ള ബുക്കിങ് ആണ് ഇന്ന് ആരംഭിക്കുന്നത്. എമ്പുരാന്റെ ഓവർസീസ് ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. മികച്ച പ്രതികരണങ്ങളാണ് വിദേശരാജ്യങ്ങളിൽ നിന്ന് ലഭിക്കുന്നത്.
അതേസമയം പലയിടത്തും ഫാൻസ് ടിക്കറ്റുകൾ വിറ്റഴിഞ്ഞതായാണ് റിപ്പോർട്ട്. മാർച്ച് 27ന് രാവിലെ ആറ് മണി മുതലാണ് ആദ്യ ഷോ നടക്കുക. കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലും നിരവധി ഫാൻസ് ഷോകൾ നടക്കുന്നുണ്ട്.അതിനിടെ എമ്പുരാന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് താനും തിയേറ്ററില്‍ ആരാധകർക്കൊപ്പം ഇരുന്ന് സിനിമ കാണുമെന്ന മോഹൻലാലിന്റെ വെളിപ്പെടുത്തൽ ആരാധകരിൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.