ന്യൂഡൽഹി: ഓപ്പൺ എഐയെ വിമർശിച്ച് വാർത്തകളിൽ ഇടം നേടിയ ഇന്ത്യൻ വംശജനായ ജീവനക്കാരനായ സുചിർ ബാലാജിയെ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിൽ സാൻ ഫ്രാൻസിസ്കോയിലെ അപ്പാർട്ട്മെന്റിലാണ് ഇരുപത്തിയാറുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ഇന്നലെ കുടുംബവും സുഹൃത്തുക്കളും സഹപ്രവർത്തകരും സുചിറിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും പ്രതികരണം ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് അപ്പാർട്ട്മെന്റിലെത്തി പരിശോധന നടത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.സുചിറിന്റേത് ആത്മഹത്യ ആണെന്നും അപ്പാർട്മെന്റിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു.