പാലക്കാട് : പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ പി. സരിൻ. പാർട്ടിയിൽ ഉടമ – കീഴാള ബന്ധമാണുള്ളത്. സതീശന് പരസ്പര ബഹുമാനമില്ല. പ്രതിപക്ഷ നേതാവായത് അട്ടിമറിയിലൂടെയാണ്.
വി.ഡി സതീശൻ കോൺഗ്രസിനെ ഹൈജാക്ക് ചെയ്തെന്നും പാർട്ടിയെ ദുർബലപ്പെടുത്തിയെന്നും സരിൻറെ ആരോപണം. ഇങ്ങനെ പോയാൽ 2026ൽ പാർട്ടി പച്ചപിടിക്കില്ലെന്നും സരിൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത രാജാക്കന്മാരെപ്പോലെയാണ് വി.ഡി സതീശന് ഓരോ നീക്കങ്ങളും നടത്തുന്നതെന്നും പി.സരിന് പറഞ്ഞു.