സുസുക്കി മോട്ടോഴ്സിന്റെ മുൻ ചെയർമാനായിരുന്ന ഒസാമു സുസുക്കി അന്തരിച്ചു. ലിംഫോമ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. 40 വർഷത്തോളം അദ്ദേഹം സുസുക്കിയിൽ പ്രസിഡന്റ്, ചെയർമാൻ, സിഇഒ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2015 ജൂണിൽ പ്രസിഡന്റ് സ്ഥാനം മകന് കൈമാറുകയുണ്ടായി.
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാറായ മാരുതി 800 ന്റെ ഉപജ്ഞാതാവ് കൂടിയാണ് അദ്ദേഹം. ഒസാമു ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. 1958-ൽ സുസുക്കി മോട്ടോർ കോർപ്പറേഷനിൽ ചേർന്നു. ജൂനിയർ മാനേജ്മെന്റ് തസ്തികകളുൾപ്പെടെ വിവിധ തസ്തികകളിൽ പ്രവർത്തിച്ച് 1963-ൽ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. 2021 ലാണ് ഒസാമു സുസുക്കി കമ്പനിയിലെ സ്ഥാനം ഒഴിയുന്നത്.