ഓസ്കര് അവാര്‍ഡിലെ പ്രാഥമിക പരിഗണനാ പട്ടികയില്‍ 6 ഇന്ത്യൻ ചിത്രങ്ങൾ. ഈ വർഷത്തെ ഓസ്കാറിന് അർഹതയുള്ള 323 ഫീച്ചർ ചിത്രങ്ങളുടെ പട്ടികയിൽ കങ്കുവയും ആടുജീവിതവും ഉൾപ്പടെ 6 ഇന്ത്യൻ ചിത്രങ്ങൾ ഇടം പിടിച്ചു.
ഓസ്കാർ റേസിൽ മികച്ച ചിത്ര വിഭാഗത്തിൽ മത്സരിക്കാൻ ആടുജീവിതം യോഗ്യത നേടി. 97-ാമത് അക്കാദമി അവാർഡ് ജൂറി പുറത്തുവിട്ട ലിസ്റ്റിൽ ആണ് ആടുജീവിതത്തിന് പുറമെ , കങ്കുവ, സന്തോഷ്, ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്, സ്വതന്ത്ര വീര്‍ സവര്‍ക്കര്‍, ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്നീ ചിത്രങ്ങൾ ഇടം പിടിച്ചത്.
നോമിനേഷനുകളുടെ വോട്ടിങ് ജനുവരി 8-ന് ആരംഭിക്കും. ജനുവരി 12 വരെയാണ് വോട്ടിങ്. ജനുവരി 17 ന് നോമിനേഷനുകളുടെ ഫൈനൽ പട്ടിക പ്രഖ്യാപിക്കും. മാര്‍ച്ച് 2 നാണ് ഓസ്കര് വിജയികളെ പ്രഖ്യാപിക്കുക.