അനീഷ എം എ :സബ് എഡിറ്റർ
കണ്ണൂര്‍: ബിജെപി വിട്ട സന്ദീപ് വാര്യര്‍ക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ഭീഷണി മുദ്രാവാക്യം. കണ്ണൂര്‍ അഴീക്കോട് കെടി ജയകൃഷ്ണന് അനുസ്മരണത്തിലാണ് സംഭവം. ‘പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത നിന്നെ ഞങ്ങള്‍ എടുത്തോളാം’ എന്നായിരുന്നു യുവമോര്‍ച്ചക്കാര്‍ ഉയര്‍ത്തിയ പ്രകോപന മുദ്രാവാക്യം.
അതേസമയം സംഭവത്തില്‍ പ്രതികരിച്ച് സന്ദീപ് വാര്യര്‍ രംഗത്തെത്തി. വെറുപ്പിന്റെ കൂടാരമായ നിങ്ങളില്‍ നിന്നും അകന്നു നടക്കാന്‍ തീരുമാനിച്ചത് ശരിയായിരുന്നുവെന്ന് നിങ്ങള്‍ വീണ്ടും തെളിയിക്കുകയാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ഒറ്റുകാരും കൂടെ നിന്ന് ചതിക്കുന്നവരും ബിജെപി ഓഫീസിന് അകത്താണ് ഇരിക്കുന്നതെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു.