തൃശൂര്‍: ഭാവഗായകന് പി. ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച എറണാകുളം ചേന്ദമംഗലത്തുള്ള പാലിയം തറവാട്ട് ശ്മശാനത്തില്‍. വെള്ളിയാഴ്ച എട്ട് മുതല്‍ 10 വരെ പൂങ്കുന്നത്തെ വീട്ടിലും 12 വരെ റീജണല്‍ തിയേറ്ററിലും പൊതുദര്‍ശനം ഉണ്ടായിരിക്കും.
ഒരുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്ന പി. ജയചന്ദ്രന് വ്യാഴാഴ്ച രാത്രി 7:54-ന് തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിലാണ് അന്തരിച്ചത്. ഭാര്യ: ലളിത. മക്കളായ ലക്ഷ്മിയും ദിനനാഥും ഗായകരാണ്. സഹോദരങ്ങള്‍: കൃഷ്ണകുമാര്‍, ജയന്തി, പരേതരായ സുധാകരന്, സരസിജ.