പാലക്കാട് ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെ പുകഴ്ത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്. പാലക്കാട് സരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി സരിന് നിസ്വാര്‍ത്ഥ സേവകനാണെന്നും സരിന്റേത് ഇടതുപക്ഷ മനസ്സാണെന്നും ഇ പി പ്രതികരിച്ചു. ജന സേവനത്തിനായി ജോലി പോലും രാജിവെച്ചുവെന്നും സരിന് ഉത്തമനായ സ്ഥാനാര്‍ഥിയാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക കുടുംബത്തില്‍ ജനിച്ച് കഴിവ് കൊണ്ട് മുന്നേറി ഡോക്ടറായി. എംബിബിസിന് ശേഷം സിവില്‍ സര്‍വീസ് ആഗ്രഹിച്ചു. ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്തു. അദ്ദേഹം അപ്പോഴും ജനങ്ങള്‍ക്ക് ഒപ്പമായിരുന്നുവെന്നും ഇ പി പ്രതികരിച്ചു.
വികസനോന്മുഖമായ പാലക്കാടിനായി പാലക്കാടിനെ ഐശ്വര്യ സമ്പുഷ്ഠമാക്കാന്‍ മനസ്സില്‍ ഒരുപാട് ആശയങ്ങള്‍ വച്ചുകൊണ്ട് ഒരു പ്രതിഭാശാലിയായി ഉയര്‍ന്നുവന്ന് പാലക്കാടിനെ മെച്ചപ്പെട്ട നിലയിലെത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് അദ്ദേഹമെന്നും ഇ പി പറഞ്ഞു.
കോണ്‍ഗ്രസ് വര്‍ഗീയതയുമായി കൂട്ടുകുടുന്നുവെന്നും സരിന് വിശ്വാസിച്ചിരുന്ന പാര്‍ട്ടിയില്‍ അദ്ദേഹത്തിന് നീതി ലഭിച്ചില്ലെന്നും ഇ പി ജയരാജന് ചൂണ്ടിക്കാട്ടി. സാമൂഹ്യപ്രവര്‍ത്തനത്തില്‍ കാലങ്ങളായി സജീവമായ സരിന് പുതിയ പാലക്കാടിനെ സൃഷ്ട്ടിക്കാന്‍ കഴിയുമെന്നും സരിന് പാലക്കാടിന് ലഭിച്ച മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും അദ്ദേഹം പറഞ്ഞു.
പി സരിനെതിരെ തന്റെ ആത്മകഥയില്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും താന്‍ ആരെയും ആത്മകഥ എഴുതാന്‍ ഏര്പ്പെടുത്തിയിട്ടില്ലയെന്നും ഇ പി പ്രതികരിച്ചു.