പാലക്കാട്: പാലക്കാട്ടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്ക്കുന്ന കെപിസിസി ഡിജിറ്റല്‍ സെല്‍ അദ്ധ്യക്ഷന്‍ പി സരിന് കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കില്ല. വിഷയത്തില്‍ പ്രതികരണവുമായി സരിന് ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും.
പാര്‍ട്ടി തീരുമാനങ്ങളെ കുറിച്ച് തനിക്ക് പറയാനുള്ളത് ഇനിയും പറയും എന്ന നിലപാടാണ് സരിനെടുക്കുക. പാര്‍ട്ടി നേതൃത്വത്തിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കേന്ദ്രീകരിച്ച് ആഞ്ഞടിക്കാനാണ് സരിന് ഒരുങ്ങുന്നത്.
അതേ സമയം സരിനെതിരെ കോണ്‍ഗ്രസ് ഉടന്‍ നടപടി സ്വീകരിക്കില്ല. സരിന്റെ തുടര്‍നീക്കങ്ങള്‍ നിരീക്ഷിച്ചതിന് ശേഷമായിരിക്കും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തുടര്‍നീക്കം. സരിന് നടത്തിയ പ്രസ്താവനയില്‍ അച്ചടക്ക ലംഘനമില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. സരിന് ഇന്ന് നടത്തുന്ന വാര്‍ത്താസമ്മേളനം നിരീക്ഷിച്ചാക്കും നേത്യത്വം നടപടി സ്വീകരിക്കുക.