തിരുവനന്തപുരം : തൃശ്ശൂര്‍ പൂരം കലക്കിയെന്ന ആരോപണത്തില്‍ ഉള്ള അന്വേഷണം നല്ല രീതിയില്‍ നടക്കുന്നുണ്ട്. അന്വേഷണം സംബന്ധിച്ചുള്ള വിവരാവകാശത്തില്‍ തെറ്റായ വിവരമാണ് ഉദ്യോഗസ്ഥന് നല്‍കിയത്. അതിനാലാണ് ആ ഉദ്യോഗസ്ഥനെ മാറ്റി നിര്‍ത്താന്‍ ഉത്തരവിട്ടത്. പൂരം കലക്കിയതുമായി ബദ്ധപ്പെട്ടുള്ള അന്വേഷണത്തിന് കുറച്ചുകൂടി സമയം വേണം എന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന് എന്റെ അടുത്ത് വന്നിരുന്നു. ഈ മാസം 24 നകം റിപ്പോര്‍ട്ട് വേണം എന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയും കാലം എന്തുകൊണ്ട് അന്വേഷണം നടന്നില്ല എന്ന ചോദ്യത്തിന് ഒരാഴ്ചകൊണ്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട്.

തെറ്റായ റിപ്പോര്‍ട്ട് കൊടുത്തു എന്ന് ഉദ്യോഗസ്ഥനോട് ചോദിച്ചു. പൂരം അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം വേണം എന്നൊക്കെ മുഖ്യമന്ത്രിയുടെ ഓഫീസ് ചോദിച്ചിട്ടുണ്ടാവും, ചോദിച്ചിട്ടുണ്ട്. അന്വേഷണം ഒരാഴ്ച കൊണ്ട് തീര്‍ക്കുമെന്നും മുഖ്യമന്ത്രി പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. എ ഡി ജി പി ആര് എസ് എസ് നേതാക്കളെ കണ്ടത് എന്റെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചു എന്നാണല്ലോ പ്രചരിപ്പിച്ചത്. എനിക്ക് ഒരു ഇടനിലക്കാരന്റേയും ആവശ്യമില്ല.

കോണ്‍ഗ്രസ് മുന്‍കാലത്ത് പൊലീസിനെ ഇടനിലക്കാരായി ഉപയോഗിക്കുന്നതായിരുന്നു രീതി. ഞങ്ങള്‍ അത്തരം രീതി പിന്തുടരുന്നവരല്ല. ജയറാം പടിക്കലിന്റെ ആത്മകഥയില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. പൊലീസിനെ എങ്ങനെയൊക്കെ ഉപയോഗിക്കും എന്ന് അതുവായിച്ചാല്‍ വ്യക്തമാവും.
1991 ലെ പൊതു തിരഞ്ഞെടുപ്പില്‍ തോല്‍വി മുന്നില്‍ കണ്ട് കെ കരുണാകരന് ബി ജെ പിയുടെ പിന്തുണ തേടാന്‍ തീരുമാനിച്ചു. ബേപ്പൂര്‍, വടകര, മഞ്ചേശ്വരം എന്നിവടങ്ങളില്‍ ബി ജെ പിക്ക് വോട്ടു ചെയ്യും. കോണ്‍ഗ്രസ് ബി ജെ പിയെ സഹായിക്കാന്‍ ധാരണയുണ്ടാക്കി.
ബി ജെ പിയും കോണ്‍ഗ്രസും കൂട്ടുകൂടിയാല്‍ കെ കരുണാകരന് അധികാരത്തില്‍ എത്തുമെന്നും തനിക്ക് ഡി ജി പിയാവാന്‍ കഴിയുമെന്നും ജയറാം പടിക്കല്‍ കരുതി. അതിന് വേണ്ടി ഇടനിലക്കാരനായി. ഇത് വെങ്ങാനൂര്‍ ബാലകൃഷ്ണന് എഴുതിയ പുസ്തകത്തിലുണ്ട്.

എഡിജിപി എം ആര് അജിത് കുമാറിനെതിരെ ഉണ്ടായ ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ട്. കുറ്റക്കാരാണെന്ന് കണ്ടാല്‍ ആരേയും സംരക്ഷിക്കില്ല. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ കുറ്റക്കാരനെങ്കില്‍ അന്വേഷണം നടക്കും.
പി ശശിക്കെതിരെ ഉയര്‍ന്ന ആരോപണം. പരാതി ലഭിച്ചാല്‍ പരിശോധിക്കുകയാണ് രീതി. അന്‍വര്‍ പരാതി ആവര്‍ത്തിച്ചപ്പോള്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ രൂപീകരിച്ചു. അന്വേഷണം നടക്കുകയാണ്, ഒരു മുന്‍വിധിയോടെയും അന്വേഷണത്തെ സമീപിക്കുന്നില്ല.
എസ് പി യെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്ത് അന്വേഷണം നടക്കുകയാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥന് സംസാരിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ സംസാരിച്ചു. അതാണ് നടപടിക്ക് കാരണം.

പൊലീസ് കള്ളക്കടത്ത് സ്വര്‍ണം പിടിക്കുന്നതുമായാണ് ആരോപണം. ഇത് ഗൗരവതരമാണ്. പൊലീസിന് നിര്‍ഭയമായും നീതിപരമായും പ്രവര്‍ത്തിക്കാന്‍ കഴിയണം. പൊലീസ് സേനയുടെ മനോവീര്യം തകര്‍ക്കാനുള്ള നീക്കത്തോട് ഒരു വിധേനയും ആഭ്യന്തരവകുപ്പിന് യോജിക്കാനാവില്ല.
പൊലീസ് ജോലി നിര്വ്വഹിക്കുമ്പോള് അതിന്റെ ഭാഗമായാണ് സ്വര്‍ണം പിടിക്കുന്നതും കടത്തുകാരെ നിയമത്തിന് മുന്നില്‍ എത്തിക്കുന്നതും. കടത്തുകാരില്‍ നിന്നും സ്വര്‍ണവും ഹവാല പണവും പിടികൂടുന്നു. ഇതെല്ലാം സ്വര്‍ണക്കടത്തുകാരെ അസ്വസ്ഥരാക്കുന്നു.
2022 ല്‍ 98 കേസുകളില്‍ 79.9 കി.ഗ്രാം സ്വര്‍ണം പിടിച്ചു. 2023 48.7 കി. ഗ്രാം സ്വര്‍ണം, 24 ല്‍ കി, 24 18.1 മൂന്നു വര്ഷത്തിനടിയില് 147.77 കി.ഗ്രാം സ്വര്‍ണം പിടികൂടി. 127.77 കി. ഗ്രാം സ്വര്‍ണം മലപ്പുറം ജില്ലയില്‍ മാത്രം പിടികൂടി. 122 കോടിയുടെ ഹവാല പണം പിടികൂടിയതില്‍ 87.22 കോടി മലപ്പുറത്താണ്.

മലപ്പുറം കേന്ദ്രീകരിച്ച് സ്വര്‍ണവും ഹവാല പണവും വരുന്നു, ഇത് തടയേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. മയക്കുമരുന്നടക്കം കടത്തുന്നത് തടയുന്നതിനുള്ള കര്‍ശന നിര്‍ദ്ദേശം പൊലീസിന് നല്‍കിയിട്ടുണ്ട്. പൊലീസ് സ്വര്‍ണം മുക്കിയെന്ന് കടത്തുകാരന് പരാതിയുമായി വരികയാണ്.
2023 ല്‍ ഡാന്‍സാഫ് പിടികൂടിയ സ്വര്ണവുമായാണിത്. 1200 ഗ്രാം പിടികൂടി 220 ഗ്രാം കാണാനില്ല. 1000 ഗ്രാമിനുമുകളില്‍ സ്വര്‍ണം പിടികൂടിയത്. ബന്ധപ്പെട്ടവരുടെ മുന്നില്‍ നിന്നാണ് സ്വര്‍ണം തൂക്കുന്നത്. സ്വര്ണക്കടത്തുകാരന് ചാനലിന് മുന്നില്‍ വന്ന് ആരോപണം ഉന്നയിക്കുമ്പോള്‍ അതാണ് ശരിയെന്നു വരുത്താനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.
സ്വര്‍ണകടത്ത് അവസാനിപ്പിക്കാന്‍ ശക്തമായ നയം നടപ്പാക്കും. ആരോപണം ഉന്നയിച്ച് പൊലീസിന്റെ ആത്മവിശ്വാസം തകര്‍ക്കാനുള്ള ശ്രമത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ല.
സ്വര്‍ണക്കടത്തുകാരെ ന്യായീകരിച്ച് പൊലീസിനെ നിര്‍ജീവമാക്കി, സ്വര്‍ണക്കടത്തുകാര്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ എന്തായാലും സര്‍ക്കാരിന് കഴിയില്ല. പി വി അന്‍വറാണോ ഇത്തരം നീക്കം നടത്തുന്നതെന്ന ചോദ്യത്തിന് നിങ്ങളാണല്ലോ എല്ലാം അന്വേഷിക്കുന്നത് നിങ്ങള്‍ തന്നെ എല്ലാം കണ്ടെത്തൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
അദ്ദേഹം കമ്യൂണിസ്റ്റുകാരുടെ കൂടെ നില്ക്കുന്നുവെങ്കില് പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നുവേണ്ടിയിരുന്നത്. അത്തരമൊരു രീതിയല്ല അദ്ദേഹം സ്വീകരിച്ചത്. അത് പാര്‍ട്ടിക്കാരന്റെ രീതിയല്ല.

പി ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വളരെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ആര് എന്ത് ആരോപണവുമുന്നയിച്ചാലും അതൊന്നും ഞാന്‍ അംഗീകരില്ല. ആരെങ്കിലും പരാതിയുന്നയിച്ചാല്‍ മാറ്റാന്‍ പറ്റുന്നതല്ല. ശശി അവിടെ വെറുതെ ഇരിക്കുന്നതല്ല.
ശശി എന്തെങ്കിലും തെറ്റു ചെയ്തതായി അറിയില്ല. പി വി അന്‍വര്‍ ഒരു ഇടത് എം എല്‍ എയെന്ന നിലയില്‍ ഒരിക്കലും ന്യായീകരിക്കില്ല.എന്നെ ഏതെങ്കിലും കാര്യത്തില്‍ ബന്ധപ്പെടുത്താമെന്നുള്ള നീക്കം നടക്കില്ല. എം ആര് അജിത് കുമാര്‍ എന്നെ വഴിവിട്ട് സഹായിച്ചെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളുകയാണ്. ആ പൂതിയൊക്കെ മനസില്‍ വച്ചാല്‍ മതി. ഞാന്‍ വഴിവിട്ട് യാത്ര ചെയ്യുന്ന ആളല്ല. എനിക്ക് ആരുടേയും സഹായം വേണ്ട. എന്നെ നിങ്ങള്‍ക്ക് ആര്‍ക്കും സഹായിക്കാനാവില്ല.

മറുനാടന്‍ മലയാളി വിഷയത്തില്‍ എം ആര് അജിത് കുമാറിനെതിരെ എന്നോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ ആ ആരോപണത്തില്‍ വസ്തുതയില്ല. തുടര്‍ച്ചയായി പി വി അന്‍വര്‍ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കയാണ്.
ഏത് ആരോപണവും ആര്‍ക്കും ഉന്നയിക്കാം. മുഖ്യമന്ത്രിയെന്ന നിലയില്‍ പലതും പരസ്യമായി എനിക്ക് പ്രതികരിക്കാന്‍ പറ്റില്ല. എന്നാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എനിക്ക് കിട്ടിയ വിവരമാണ് ഞാന്‍ പറഞ്ഞത്.അന്‍വറിന് ഇടത് പശ്ചാത്തലമില്ല. അന്‍വര്‍ വന്നത് കോണ്‍ഗ്രസിന്റെ വഴിയിലൂടെയാണ്. അതുകൊണ്ട് അന്‍വറിന് മറുപടിയില്ല.
Your point of view caught my eye and was very interesting. Thanks. I have a question for you.