താലിബാനിലെ പാക് ആക്രമണത്തിൽ 46 പേർക്ക് ജീവൻ നഷ്ടമായി. കൊല്ലപ്പെട്ടവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണെന്നും ഇതിന് പകരമായി തിരിച്ചടിക്കും എന്നും താലിബാൻ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാക് അതിർത്തിയിലെ പക്തിക പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം.
ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതായി പറയുന്നത്. അതേസമയം 13 പേരാണ് സ്ഥലത്ത് കൊല്ലപ്പെട്ടതെന്ന് സമീപവാസികൾ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.കിഴക്കൻ അഫ്ഗാനിസ്ഥാനിലെ അഞ്ച് ഗ്രാമങ്ങളാണ് ആക്രമിക്കപ്പെട്ടത്. അതേസമയം നുഴഞ്ഞുകയറാൻ ശ്രമിച്ച 13 പേരെ കൊലപ്പെടുത്തിയെന്നാണ് പാക് സൈന്യത്തിൻ്റെ വിശദീകരണം. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായി.