പാകിസ്താന് ക്രിക്കറ്റ് ബോര്ഡിനേതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് താരം കമ്രാന്‍ അക്മല്‍. ബോര്‍ഡിലെ ചിലരുടെ അഹങ്കാരമാണ് പാക് ക്രിക്കറ്റ് ടീമിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് പറഞ്ഞു. പാകിസ്താന് ക്രിക്കറ്റ് ടീം സമീപകാലത്ത് പുറത്തെടുക്കുന്ന മോശം പ്രകടനത്തിനിടെയാണ് താരത്തിന്റെ പ്രതികരണം. അതേസമയം പിസിബി ബിസിസിഐയെ കണ്ടുപഠിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2023 ഏകദിന ലോകകപ്പില്‍ ബാബര്‍ അസം നയിച്ച പാക് ടീം മോശം പ്രകടനമാണ് കാഴ്ച വെച്ചത്. പിന്നാലെ 2024 ടി20 ലോകകപ്പിലും പാക് പട ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ പുറത്തായി. അടുത്തിടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും പാകിസ്താന് നാണംകെട്ട പരാജയം ഏറ്റുവാങ്ങിയിരുന്നു.