പാറശാല ഷാരോൺ വധക്കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമം. ഓൾ കേരള
മെൻസ് അസോസിയേഷൻ സംഘടന പ്രവർത്തകരാണ് ഷാരോൺ വധക്കേസ് പ്രതിക്ക് തൂക്കുകയർ വിധിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ കട്ട്ഔട്ടിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ച് പാലഭിഷേകം നടത്താന്‍ ശ്രമിച്ചത്.
രാഹുല്‍ ഈശ്വറാണ് പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തിയിയത് എന്നാൽ പോലീസ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും, കട്ടൗട്ട് നിര്‍മ്മിക്കാനായി കൊണ്ടുവന്ന ഫ്ളക്സ് പിടിച്ചെടുക്കുകയും ചെയ്തു. പരിപാടിക്കെത്തിയപ്പോള്‍ മ്യൂസിയം എസ്ഐയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും വന്ന് എല്ലാവരുടേയും പേരില്‍ കേസെടുക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും പറയുകയും നോട്ടീസ് ഒപ്പിട്ടു വാങ്ങുകയും ചെയ്തതായുമാണ് പ്രവര്‍ത്തകര്‍ പറയുന്നത് .