കൊട്ടിക്കലാശം കളറായി. തീപാറുന്ന പോരാട്ടം നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം സമ്പൂർണം. ഒരുമാസത്തോളം നീണ്ട പരസ്യപ്രചരണത്തിനാണ് ഇന്ന് ആവേശകരമായ കലാശക്കൊട്ട് നടന്നത്. വിവിധയിടങ്ങളിൽ നിന്നും ആരംഭിച്ച രണ്ട് മണിക്കൂറിലേറെ നീണ്ട വമ്പന്‍ റോഡ് ഷോകള്‍ അഞ്ചരയോടെ സ്റ്റേഡിയം ബസ്റ്റാന്റ് പരിസരത്ത് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നൂറ് കണക്കിന് പ്രവര്‍ത്തകരുടെ ആഘോഷത്തിമിര്‍പ്പിനൊടുവിൽ മൂന്ന് മുന്നണികളുടേയും കൊട്ടിക്കലാശം പൂർണമായി.
ചെണ്ടമേളവും നാടന്‍പാട്ടും ചാക്യാര്‍കൂത്തും ആട്ടവും പാട്ടും എല്ലം ചേര്‍ന്ന് പ്രവർത്തകർക്ക് നിരത്തുകള്‍ കീഴടക്കി. വിവിധ കലാപ്രകടനങ്ങൾ അവസാനമണിക്കൂറുകൾക്ക് ആവേശം പകർന്നു. കേരളരാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വീര്യമേറിയ ഒരു കൊട്ടിക്കലാശത്തിനാണ് ഇന്ന് പാലക്കാട് സാക്ഷ്യം വഹിച്ചത്.
പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലും പ്രതീക്ഷ കൈവിടാതെ മുന്നണികൾ. നാളെ നിശബ്ദ പ്രചാരണം നടക്കും. മറ്റന്നാൾ തെരഞ്ഞെടുപ്പും. വിവാദങ്ങൾക്കിടയിലും പാലക്കാട്ടെ ജനവികാരം ആർക്കൊപ്പം എന്നറിയാൻ കേരളം ഉറ്റുനോക്കുകയാണ്.