പാലക്കാട് ഈ തെരഞ്ഞെടുപ്പില്‍ വഖഫ് വിഷയമാണ് പ്രധാന ചര്‍ച്ചയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. എല്‍ഡിഎഫും യുഡിഎഫും ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഇരുമുന്നണികളുമാണ് ഇവിടെ വര്‍ഗീയ ധ്രുവീകരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചേലക്കരയില്‍ 5000 ത്തോളം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന വി. ഡി സതീശന്റെ പ്രസ്താവനയെ സുരേന്ദ്രന് പരിഹസിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് പറഞ്ഞയാളാണ് സതീശനെന്നും അദ്ദേഹം പറഞ്ഞു
ചേലക്കരയില്‍ ഇരുമുന്നണികളിലും പ്രശ്നങ്ങളാണ്. വയനാട്ടില്‍ എല്‍ഡിഎഫിന് പ്രസക്തിയില്ലെന്നും പാലക്കാട് ബിജെപി ആധികാരിക വിജയം നേടുമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
ചേലക്കരയില്‍ ബിജെപി അട്ടിമറി വിജയം നേടുമെന്നും വയനാട്ടില്‍ ഇരുമുന്നണികളേയും പിന്നിലാക്കി ബിജെപി മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.