കണ്ണൂര്‍:പാനൂര്‍ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപക പരിശോധന.ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നത്.നേരത്തെ പാനൂരില്‍ ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് പൊട്ടാത്ത ബോംബും ബോംബ് ഉണ്ടാക്കുന്നതിനുള്ള സ്ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു.കൂടുതല്‍ ബോംബ് ശേഖരം ഉണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് പൊലീസ് അറിയിച്ചു.
റിയാസ് മൗലവി വധക്കേസ്;ലീഗിന്റെ മുതലക്കണ്ണീര് തുറന്നുകാട്ടി:കെ ടി ജലീല്‍
സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു.ഈ യോഗത്തിലെ തീരുമാനം അനുസരിച്ചാണ് മേഖലകളില്‍ ബോംബ് സ്ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്.ഇതിനിടെ പാനൂരില്‍ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ ബോംബുകളെല്ലാം നിര്‍വീര്യമാക്കിയതായി പൊലീസ് അറിയിച്ചു.
അപകടത്തില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റ മകന് കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. ഇതിനിടെ സ്ഫോടനത്തില്‍ മുഖത്ത് ഗുരുതരമായി പരിക്കേറ്റാണ് ഷെറിന് മരിച്ചത്. സ്ഫോടനത്തില്‍ ഷെറിന്റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നാല് പേര്‍ക്കായിരുന്നു സ്ഫോടനത്തില്‍ പരിക്കേറ്റത്.