മാതാപിതാക്കളായ കമല്‍ഹാസന്റേയും സരികയുടേയും വിവാഹമോചനം ജീവിതം മാറ്റി മറിച്ചതായി വെളിപ്പെടുത്തി ശ്രുതി ഹാസന്. പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. വിവാഹബന്ധത്തില്‍ നിന്ന് അമ്മ പുറത്തേക്കിറങ്ങിയപ്പോഴാണ് ഒരു സ്ത്രീ സ്വയംപര്യാപ്തയായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കിയതെന്നും ശ്രുതി പറഞ്ഞു.
തങ്ങളുടെ തീരുമാനത്തെ കുറിച്ച് അഭിമാനത്തോടെ തുറന്നു സംസാരിക്കാനുള്ള പക്വത മാതാപിതാക്കള്‍ക്കുണ്ടായിരുന്നതായും മക്കളുടെ സന്തോഷത്തിന് പ്രാധാന്യം നല്‍കിയതായും ശ്രുതി പറഞ്ഞു.
അച്ഛനും അമ്മയും ഒരുമിച്ചായിരുന്നപ്പോള്‍ അവര്‍ ഏറെ സന്തോഷത്തിലായിരുന്നുവെന്നും ഏറ്റവും നല്ല ദമ്പതിമാരായിരുന്നു. പല തരത്തിലും തങ്ങളുടേത് ഒരു സിനിമാകുടുംബമായിരുന്നു. ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ മാതാപിതാക്കള്‍ പരിശ്രമിച്ചതായും വേര്‍പിരിഞ്ഞ് ജീവിക്കുന്നത് അവര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അത് തനിക്കും സഹോദരിക്കും നല്ലതിനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കമൽ ഹാസൻ്റെ രണ്ടാമത്തെ ഭാര്യയാണ് സരിക. 1978 -ൽ വാണി ഗണപതിയെ വിവാഹം കഴിച്ചെങ്കിലും 1988 -ൽ ഇവർ വേർപിരിയുകയായിരുന്നു.