ദക്ഷിണ കൊറിയൻ പാർലമെന്റിൽ ആക്ടിംഗ് പ്രസിഡന്റ് ഹാൻ ഡക്ക്-സൂയെ ഇംപീച്ച് ചെയ്യാൻ വോട്ട് ചെയ്തു. 300 അംഗ പാർലമെൻ്റിലെ 192 പേര് വെള്ളിയാഴ്ച ഹാനെ ഇംപീച്ച് ചെയ്യാൻ വോട്ട് ചെയ്തു. പാർലമെന്റിലെ ഭൂരിപക്ഷം പേരും ഹാന്‍ എതിരായാണ് വോട്ട് ചെയ്തത്. അതേസമയം ഭരണകക്ഷി അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
പ്രസിഡന്റ് യൂൻ സുക്-യോൾ ഹ്രസ്വകാല സൈനിക നിയമം ഏർപ്പെടുത്തിയതിൻ്റെ പേരിൽ ഡിസംബർ 14-ന് ഇംപീച്ച് ചെയ്യപ്പെട്ടിരുന്നു . തുടർന്നാണ് പ്രധാനമന്ത്രി ആയിരുന്ന ഹാൻ ആക്ടിംഗ് പ്രസിഡന്റായി നിയമിതനായത്. ഹാനിന്റെ ഇംപീച്ച്മെന്റിന് ശേഷം, ദക്ഷിണ കൊറിയൻ നിയമമനുസരിച്ച്, ആക്ടിംഗ് പ്രസിഡന്റ് സ്ഥാനം ധനമന്ത്രി ചോയ് സാങ്-മോക് ഏറ്റെടുക്കും.