ചാണ്ടി ഉമ്മൻ എം എൽ എയെ അനുകൂലിച്ചതിനെതിരെ യൂത്ത് കോൺഗസ് നേതാവ് ജെ എസ് അഖിലിനെതിരെ പാർട്ടി നടപടി. കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് അഖിലിനെ പുറത്താക്കി. ചാണ്ടി ഉമ്മനെ പിന്തുണച്ച് കൊണ്ട് അഖിൽ ചാനൽ ചർച്ചയിൽ പങ്കെടുത്തതിനെതിരെയാണ് ഈ നടപടി.
മാധ്യമ വിഭാഗത്തിന്റെ അനുമതി ഇല്ലാതെയാണ് അഖില്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള അഡ്വ. ദീപ്തി മേരി വര്‍ഗീസാണ് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് അഖിലിനെ പുറത്താക്കിയത്.