തിരുവനന്തപുരം: സിപിഎമ്മിന് ഇനി സമ്മേളന കാലം. 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പാര്‍ട്ടി സമ്മേളന ഷെഡ്യൂളിന് ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്കി. ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങള്‍ സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ നടക്കും.
നവംബറില്‍ ആണ് ഏര്യാ സമ്മേളനം തീരുമാനിച്ചിട്ടുള്ളത്. ഡിസംബര്‍ ജനുവരി മാസങ്ങളിലായി ജില്ലാ സമ്മേളനവും ഫെബ്രുവരിയില്‍ സംസ്ഥാന സമ്മേളനവും നടക്കും. കൊല്ലത്താണ് ഇത്തവണ സംസ്ഥാന സമ്മേളനം നടക്കുന്നത്. 24ാം പാര്‍ട്ടി കോണ്‍ഗ്രസ് തമിഴ്നാട്ടിലെ മധുരയിലാണ്. ഏപ്രില്‍ മാസത്തിലാകും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.
വയനാട് ദുരന്തമേഖലയിലെ പുനരധിവാസത്തിന് 25 ലക്ഷം രൂപ വകയിരുത്തി സിപിഎം. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സാമ്പത്തിക സഹായം ആവശ്യമാണെന്നും എല്ലാ പാര്‍ട്ടിഘടകങ്ങളും അവരവരുടെ വിഹിതം സംഭാവന ചെയ്യണമെന്നും പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ഇടപെടല്‍ നടത്തി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ധനസമാഹരണത്തിനും ശ്രമിക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പറഞ്ഞു.