പത്തനംതിട്ട പീഡനക്കേസിൽ മൂന്നു പേർ കൂടെ അറസ്റ്റിൽ. കൂടാതെ ബസിനുള്ളിൽ പോലും കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരം ആണ് ഇപ്പോൾ പുറത്ത് വരുന്നത് . പെൺകുട്ടിയുടെ അച്ഛന് സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയില്ല. കുട്ടിയാണ് ഫോൺ ഉപയോഗിച്ചിരുന്നത്. ഇതിലേക്ക് പ്രതികൾ കുട്ടിയുടെ അശ്ലീല ചിത്രങ്ങൾ അയക്കാറുണ്ടെന്നും, ഭീഷണിപ്പെടുത്തിയശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നും പോലീസ് അന്വേഷണത്തിൽ നിന്നും വ്യക്തമായി.
ഇതുവരെ പിടിയിലാട്ടവരിൽ രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, മത്സ്യവിൽപ്പനക്കാരൻ, പ്ലസ്ടു വിദ്യാര്‍ത്ഥി, നവവരൻ ഉൾപ്പടെ ഉള്ളവർ ഉണ്ട്. 13ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്ന വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഇത് വരെ 20 പേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.2019 മുതലാണ് പീഡനം തുടങ്ങിയത്. വിവാഹ വാഗ്ദാനം നല്‍കിയാണ് കാമുകന് ആദ്യം പീഡിപ്പിച്ചത്. നിരവധി തവണ പീഡിപ്പിച്ചശേഷം പെൺക്കുട്ടിയെ കാമുകൻ സുഹൃത്തുക്കള്‍ക്കും കൈമാറി. കുടുംബശ്രീ പ്രവര്‍ത്തകരോടാണ് പീഡനവിവരം കുട്ടി ആദ്യം പറഞ്ഞത്. അവര്‍ ജില്ല ശിശുക്ഷേമ സമിതിയെ അറിയിച്ചു തുടർന്നാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറംലോകം അറിയുന്നത്