മണ്ഡിയിലെ കങ്കണ റണാവത്തിന്റെ വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി.ഹര്‍ജിയെ തുടര്‍ന്ന് കോടതി കങ്കണയ്ക്ക് നോട്ടീസ് അയച്ചു.തന്റെ നാമനിര്‍ദേശ പത്രിക അന്യായമായി നിരസിച്ചെന്ന പരാതിയിന്മേല് തുടര്‍ന്ന് കിന്നൗര്‍ സ്വദേശിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.വനം വകുപ്പിലെ മുന്‍ ജീവനക്കാരനായ ലായക് റാം നേഗി.
തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വെച്ചത്.ജസ്റ്റിസ് ജ്യോത്സന റേവാള്, ഓഗസ്റ്റ് 21-നകം മറുപടി നല്‍കണമെന്ന് കങ്കണയോട് ആവശ്യപ്പെട്ടു
തന്റെ പത്രിക സ്വീകരിച്ചിരുന്നെങ്കില്‍ താന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാമായിരുന്നു എന്നാണ് ലായക് റാം നേഗിയുടെ അവകാശവാദം.സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് നേഗി പത്രിക സമര്‍പ്പിച്ചത്. മാണ്ഡി ലോക്സഭാ സീറ്റില്‍ കങ്കണ റണാവത്ത് 5,37,002 വോട്ടുകള്‍ നേടി. എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിക്രമാദിത്യ സിംഗിനെ 74,755 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കങ്കണ വിജയിച്ചത്.