കണ്ണൂർ: കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം. നിലത്തിട്ട് ചവിട്ടുകയും ഇടതു കൈ ചവിട്ടി ഒടിക്കുകയും ചെയ്തു. കൊളവല്ലൂർ പി ആർ മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് നിഹാലിനാണ് മർദനമേറ്റത്. അഞ്ച് പ്ലസ് ടു വിദ്യാർഥികളാണ് മർദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. ഇന്നലെയാണ് സംഭവം ഉണ്ടായത്.
റാഗിങ് നടത്തിയ വിദ്യാർത്ഥികൾക്കെതിരെ പൊലീസിൽ പരാതി നൽകി. മര്‍ദനമേറ്റ വിദ്യാര്‍ത്ഥി തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്, വിദ്യാർത്ഥിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വെള്ളം കുടിക്കാന്‍ പോയപ്പോള്‍ നോട്ടം ശരിയല്ലെന്ന് പറഞ്ഞാണ് സീനിയറായ അഞ്ച് വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്. സംഭവത്തില്‍ പരാതി ആദ്യം സ്കൂള്‍ പ്രിന്‍സിപ്പലിനും പിന്നീട് പൊലീസിനും കൈമാറുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെയും രക്ഷിതാക്കളുടെയും മൊഴി പൊലീസ് ശേഖരിച്ചു.