നിക്ഷേപകർക്ക് മികച്ച വരുമാനത്തിനുള്ള ധാരാളം അവസരങ്ങള്‍ നല്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപ്ലവത്തില്‍ മുൻനിരയിലുള്ള സംസ്ഥാനമാണ് മധ്യപ്രദേശെന്നും ഭോപ്പാലില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് സമ്മിറ്റ് -2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മോദി പറഞ്ഞു.
വരും വര്‍ഷങ്ങളില്‍ ഇന്ത്യ ലോകത്തിലെ വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി തുടരുമെന്ന് പറയുന്ന ലോകബാങ്ക് റിപ്പോര്‍ട്ടിനെക്കുറിച്ചും മോദി പരാമര്‍ശിച്ചു. മധ്യപ്രദേശിന്റെ വ്യാവസായിക നയങ്ങളും മോദി ഉദ്ഘാടനം ചെയ്തു.
അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി മധ്യപ്രദേശില്‍ 1.10 ലക്ഷം കോടി രൂപയുടെ പുതിയ മള്‍ട്ടി-സെക്ടറല്‍ നിക്ഷേപം പ്രഖ്യാപിച്ചു. 2030 ഓടെ സംസ്ഥാനത്ത് 1.2 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.