മണ്ണാർക്കാട് നബീസ വധക്കേസിൽ വിധി ഇന്ന് . ക്ഷണത്തില്‍ വിഷം കലര്‍ത്തി നല്കി കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ ഏഴുപ്പത്തിയൊന്നുകാരി നബീസയെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2016നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. 2016 ജൂണ്‍ 24 നാണ് തോട്ടറ സ്വദേശി നബീസയുടെ മൃതദേഹം ആര്യമ്പാവ് – ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്ക് സമീപം റോഡരികില്‍ കാണപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നബീസയുടെ പേരക്കുട്ടി ബഷീര്‍, ഭാര്യ ഫസീല എന്നിവര്‍ അറസ്റ്റിലാകുന്നത്.
നബീസയുടെ ഭക്ഷണത്തിൽ ചിതലിനുള്ള മരുന്നു ചേര്‍ത്ത് നബീസക്ക് കഴിക്കാന്‍ നല്കി. ഇതു കഴിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മനസിലാക്കിയതോടെ രാത്രി ബലം പ്രയോഗിച്ച് നബീസയുടെ വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം ഒരു ദിവസം വീട്ടിൽ സൂക്ഷിച്ചു. പിന്നീട് ബഷീറും ഫസീലയും തയാറാക്കിയ ആത്മഹത്യ കുറിപ്പ് സഹിതം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയിൽ നിന്നും കണ്ടെടുത്ത കത്താണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തുടർന്നാണ് അന്വേഷണം ഇവരിലേക്ക് നീണ്ടത്ത് . മുൻപും സമാനമായ കേസിൽ ഫസീല ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് . അന്ന് ഭർത്താവിന്റെ പിതാവിന് മെത്തോമൈൻ എന്ന വിഷപദാര്‍ഥം നല്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഫസീല ജയിൽശിക്ഷ അനുഭവിച്ചത്.