തിരുവനന്തപുരം: കാര്യവട്ടം കോളേജിലെ റാഗിങ്ങില്‍ ഏഴ് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴുപേരാണ് ക്രൂരമായ റാഗിങ്ങിന് ഇരയാക്കിയത്.
കേസില്‍ പ്രിന്‍സ്, വേലു, അനന്തന്, പാര്ത്ഥന്, സല്മാന്, അലന്, ശ്രാവണ്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്.സംഭവത്തില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റാഗിങ്ങിന് കേസ് രജിസ്റ്റര്‍ ചെയ്തതും. പിന്നാലെ കഴക്കൂട്ടം പോലീസ് വിദ്യാര്‍ത്ഥികളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതും. കാര്യവട്ടം ഗവണ്മെന്റ് കോളേജില്‍ റാഗിങ് നടന്നു എന്ന പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഒന്നാം വര്‍ഷ ബയോടെക്നോളജി വിദ്യാര്‍ത്ഥിയാണ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പോലീസിലും പരാതി നല്‍കിയിരുന്നത്. പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ ആന്റി റാഗിങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് സമിതി റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. പിന്നാലെ പോലീസില്‍ പരാതി നല്‍ക്കുകയായിരുന്നു.ആന്റി റാഗിങ് സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഏഴുദിവസത്തേക്ക് ഏഴുവിദ്യാര്ഥികളേയും കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. കോളേജിന്റെ ഗ്രൗണ്ടില്‍വെച്ചും പിന്നീട് കാംപസിനുള്ളിലെ ഒഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയും ക്രൂരമായി മര്‍ദിച്ചതായാണ് വിദ്യാര്‍ഥിയുടെ പരാതി. കൂടാതെ കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ അക്രമികള്‍ തുപ്പിയ വെള്ളം നല്‍കിയെന്നും പരാതിയില്‍ പറയുന്നു.