കൊച്ചി: കുപ്രസിദ്ധ ഗുണ്ടാത്തലവന് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നടി പ്രയാഗ മാര്ട്ടിന് നോട്ടീസ്. നാളെ രാവിലെ 10 ന് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ലഹരിക്കേസില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയില്‍ സന്ദര്‍ശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രയാഗ മാര്‍ട്ടിനെതിരെ നോട്ടീസയച്ചിരിക്കുന്നത്.
കേസില്‍ നടന് ശ്രീനാഥ് ഭാസിക്കെതിരയെും ആരോപണം ഉയര്‍ന്നിരുന്നു. ഓം പ്രകാശിന്റെ മുറിയില്‍ പ്രയാഗ മാര്‍ട്ടിനും, ശ്രീനാഥ് ഭാസിയും എത്തിയിരുന്നുവെന്നാണ് കേസിന്റെ റിമാര്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരോപണം പ്രയാഗ തള്ളിയിരുന്നു. ഓം പ്രകാശിനെ മുമ്പ് കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും പ്രയാഗ പറഞ്ഞു.