കോഴിക്കോട്: കോഴിക്കോട് രൂപതയെ മാര്‍പാപ്പ അതിരൂപതയായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം വൈകിട്ട് 3.15 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കോഴിക്കോട് രൂപതയെ അതിരൂപതയായി പ്രഖ്യാപിച്ചത്. അതോടെ ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആര്‍ച്ച് ബിഷപ്പ് ആകും. പ്രഖ്യാപനം നടത്തിയത് ജോസഫ് പാംപ്ലാനിയാണ്.
ഇന്ത്യയിലെ 25 ാമത് അതിരൂപതയും കേരളത്തിലെ മൂന്നാമത്തെതും മലബാര്‍ മേഖലയിലെ ആദ്യ ലത്തീന്‍ അതിരൂപതയുമാണ് കോഴിക്കോട്. കണ്ണൂര്‍, സുല്‍ത്താന്‍ പേട്ട്, കോഴിക്കോട് രൂപതകള്‍ ചേര്‍ന്നതാകും കോഴിക്കോട് അതിരൂപത.
കോഴിക്കോട് രൂപത രൂപീകൃതമായി 102 വര്‍ഷം തികയുന്ന വേളയിലാണ് പ്രഖ്യാപനം. ബിഷപ്പ് പദവിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍. 2012ലാണ് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ ബിഷപ്പാകുന്നത്. ബിഷപ്പ് പദവിയില്‍ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ രജതജൂബിലി ആഘോഷിക്കുന്ന വേള കൂടിയാണിത്.
കോഴിക്കോട് രൂപതയിലും മറ്റ് രൂപതകളിലുമുള്ള ബിഷപ്പുമാരൊക്കെയും രൂപത ആസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുത്തു. താമരശേരി, തലശേരി രൂപതയിലെ ബിഷപ്പുമാരും പരിപാടിയില്‍ പങ്കെടുത്തു.
കോഴിക്കോട് അതിരൂപതയുടെ ആദ്യ ആര്‍ച്ച് ബിഷപ്പായ ഡോ. വര്‍ഗീസ് ചക്കലാക്കല്‍ കോഴിക്കോട് രൂപതയുടെ ആറാമത്തെ മെത്രാനാണ്. നിലവില്‍ KRLCBCയുടെ അധ്യക്ഷനും, മുന്‍ കെസിബിസി ജനറല്‍ സെക്രട്ടറിയും, മുന്‍ സിബിസിഐ ജനറല്‍ സെക്രട്ടറിയുമാണ്. തൃശൂര്‍ ജില്ലയിലെ കോട്ടപ്പുറം മാളയിലാണ് അദ്ദേഹത്തിന്റെ ജനിച്ചത്.